മോഷ്ടാവ് കുളത്തിൽ വീണതായി സംശയം; അഗ്നിരക്ഷാസേനയെത്തി സംശയം ദൂരീകരിച്ചു
1441906
Sunday, August 4, 2024 6:26 AM IST
പള്ളിക്കത്തോട്: പഞ്ചായത്ത് എട്ടാം വാർഡിലെ ചല്ലോലി കുളത്തിൽ ബൈക്ക് മോഷ്ടാവ് വീണതായി സംശയം. നാട്ടുകാരുടെ അറിയിച്ചതിനെത്തുടർന്ന് പാമ്പാടിയിൽനിന്നു ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയെങ്കിലും കുളത്തിൽ ആളെ കണ്ടെത്താനായില്ല. ഇളംപള്ളി പുല്ലാനിത്തകിടിയിൽ, പാട്ടത്തിൽ കുട്ടപ്പന്റെ ബൈക്ക് മോഷ്ടിച്ചു വന്നയാളാണ് ഇന്നലെ പുലർച്ചെ അപകടത്തിൽപ്പെട്ടത്.
കുളത്തിനും റോഡിനും ഇടയിലുള്ള ഓടയിൽ വീണാണ് അപകടം. ബൈക്ക് മോഷ്ടാവ് തെറിച്ചു കുളത്തിൽ വീണെന്ന് ആശങ്കപ്പെട്ടാണ് തെരച്ചിൽ ആവശ്യപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. പള്ളിക്കത്തോട് പോലീസ് മേൽ നടപടി സ്വീകരിച്ചു.