സമുദായ നേതാക്കള്‍ ഉള്ക്കാഴ്ചയുള്ളവരാകണം: മോണ്‍. ജയിംസ് പാലയ്ക്കല്‍
1441905
Sunday, August 4, 2024 6:26 AM IST
ചങ്ങനാശേരി: മാറിമാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക ജീവിത ചുറ്റുപാടുകളും മുന്നില്‍ക്കണ്ട് ഉള്‍ക്കാഴ്ചയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കന്മാര്ക്കു കഴിയണമെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍.അതിരൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ വിവിധ ഫൊറോന പ്രസിഡന്റുമാരെയും ഡയറക്ടര്‍മാരെയും ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ പുതിയ നേതാക്കളെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം ആമുഖപ്രസംഗം നടത്തി.
അതിരൂപത ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, ഓഫീസ് ചാര്‍ജുള്ള സെക്രട്ടറി ജിനോ ജോസഫ്, ഫാ. ജെന്നി കായംകുളത്തുശേരി, ഫൊറോന പ്രസിഡന്റുമാരായ ഷെയിന്‍ ജോസഫ്, ലാലി ഇളപ്പുങ്കല്‍, സെബാസ്റ്റ്യന്‍ പി.ജെ., കുഞ്ഞുമോന് തുമ്പുങ്കല്, കെ.ഡി. ചാക്കോ, ജോമോന് ഇടത്താഴെ, സോണിച്ചന്‍ ആന്റണി, ദേവസ്യാ പുളിക്കാശേരി, ബിനോയി ഇടയാടില്‍, വി.സി. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.