ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്
1441904
Sunday, August 4, 2024 6:26 AM IST
ചിങ്ങവനം: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴിന് പരുത്തുംപാറ കൊല്ലാട് റൂട്ടിൽ ചോഴിയക്കാടാണ് അപകടം നടന്നത്.
കൊല്ലാട് ഭാഗത്തേക്കു പോയ സ്കൂട്ടർ എതിർദിശയിൽവന്ന ഓട്ടോയിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് തെറിച്ച് റോഡിലേക്കു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.