ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആറു മുതല്‍
1441903
Sunday, August 4, 2024 6:26 AM IST
കോട്ടയം: ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആറിന് ആരംഭിക്കും. കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂളിലെ ബിഷപ് ചാള്‍സ് ലവീഞ്ഞ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 30ല്‍ അധികം ടീമുകള്‍ പങ്കെടുക്കും.
ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് ലൂര്‍ദ് സ്കൂള്‍ മാനേജര്‍ റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്താനം, പിടിഎ പ്രസിഡന്റ് എസ്. ഗോപകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്‍സമ്മ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
ഒമ്പതിനു വൈകുന്നേരം നാലിനു ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.
ടൂര്‍ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ലൂര്‍ദ് സ്കൂള്‍ പ്രിന്‍സിപ്പൽ റവ. ഫാ. തോമസ് പാറത്താനം, പിടിഎ പ്രസിഡന്റ് എസ്. ഗോപകുമാര്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ കെ. ജോസ് തോമസ് കൊട്ടാരത്തറ, കായികാധ്യാപകരായ അഖില്‍ പി. അരവിന്ദ്, മെവിന്‍ സജി, മെറി റോസ് മാത്യു, കോച്ച് ഇടിക്കുള ടി. പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.