അൽഫോൻസാ തീർഥാടനം: ആദ്യസംഘമായി കുടമാളൂർ ഫൊറോന
1441902
Sunday, August 4, 2024 6:26 AM IST
കുടമാളൂർ: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പം മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 36-ാമത് അൽഫോൻസാ തീർഥാടനത്തിൽ കുടമാളൂർ മേഖലയുടെ തീർഥാടനം രാവിലെ 6.15 ന് കുടമാളൂർ പള്ളിയിൽനിന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിലാരംഭിച്ച് കുടമാളൂർ ഫൊറോനായിലെ വിവിധ തീർഥാടനങ്ങളോടു ചേർന്ന് ആദ്യ തീർഥാടനമായി അൽഫോൻസാ ജന്മഗൃഹത്തിലെത്തിച്ചേർന്നു.
അൽഫോൻസാ ജന്മഗൃഹത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ സന്ദേശം നൽകി. അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ കുടമാളൂർ പള്ളിയിൽ സന്ദേശം നൽകി.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, ചെറുപുഷ്പ മിഷൻ ലീഗ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, കുടമാളൂർ മേഖലാ ഡയറക്ടർ ഫാ. നിതിൻ അമ്പലത്തിങ്കൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. പ്രിൻസ് എതിരേറ്റുകുടിലിൽ,
അൽഫോൻസാ ഭവൻ സുപ്പീരിയർ സിസ്റ്റർ എൽസിൻ എഫ്സിസി, കൈക്കാരന്മാരായ സെബാസ്റ്റ്യൻ ജോസഫ് പുത്തൻപറമ്പിൽ, ജോർജ് റോസ്വില്ല, സോണി ജോസഫ് നെടുംതകടി, പി.എം. മാത്യു പാറയിൽ, ഫ്രാങ്ക്ളിൻ പുത്തൻപറമ്പിൽ, പി.എസ്. ദേവസ്യ പാലത്തൂർ, കുര്യൻ സിറിയക് വാതക്കോടം, അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.