പഴയിടം കോസ്വേയിലെ മാലിന്യങ്ങൾ മാറ്റി
1441741
Sunday, August 4, 2024 1:51 AM IST
കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ പഴയിടം കോസ്വേയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു. ഇന്നലെ രാവിലെ പാലത്തിലെ കൈവരികൾ മാറ്റി ജെസിബി ഉപയോഗിച്ചാണ് മാലിന്യങ്ങൾ മാറ്റിയത്. പുഴയിൽ വീണുകിടക്കുന്ന മരങ്ങളും തടിക്കഷണങ്ങളും പുഴയിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ്വസ്തുക്കളുമാണ് പാലത്തിനടിയിൽ തങ്ങിനിന്നിരുന്നത്. എല്ലാ മഴക്കാലങ്ങളിലും ടണ്‍കണക്കിന് മാലിന്യങ്ങളാണ് പഴയിടം കോസ്വേയിലേക്ക് എ ത്തുന്നത്.
ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശമായതിനാൽ മാലിന്യപ്രശ്നം അധികൃതർ പരിഗണിക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.