സൗജന്യ രോഗപ്രതിരോധ വാക്സിനേഷൻ പദ്ധതി
1441739
Sunday, August 4, 2024 1:51 AM IST
ചിറക്കടവ്: കന്നുകാലികളിലെ മാരകമായ കുളമ്പുരോഗം, ചർമമുഴ രോഗം എന്നിവയ്ക്കെതിരായ സൗജന്യ രോഗപ്രതിരോധ വാക്സിനേഷൻ പദ്ധതി ചിറക്കടവ് പഞ്ചായത്തിൽ നാളെ ആരംഭിക്കും. ച വാക്സിനേഷനു വേണ്ടി വിവിധ വാർഡുകളുടെ ചുമതല ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾക്ക് നൽകി. ഇവർ കർഷകരുടെ വീടുകളിലെത്തി പ്രതിരോധ കുത്തിവയ്പ് നൽകി വിവരങ്ങൾ ശേഖരിക്കും.
വൈറസ് മൂലമുള്ള രോഗങ്ങളായതിനാൽ ഫലപ്രദമായി ചികിത്സിച്ചു ഭേദപ്പെടുത്തുക ദുഷ്കരമാണ്. കർഷകർക്ക് ഭീമമായ നഷ്ടം വരുത്തിവയ്ക്കുന്ന രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പ് നൽകി തങ്ങളുടെ ഉരുക്കളെ സംരക്ഷിക്കണമെന്ന് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നിസ് തോമസ്, വെറ്ററിനറി സർജൻ ഡോ. ടി.എസ്. അരുൺ എന്നിവർ അറിയിച്ചു.