എരുമേലിയില്‍ സുരക്ഷയോടെ കര്‍ക്കടകവാവു ബലിതര്‍പ്പണം
1441736
Sunday, August 4, 2024 1:51 AM IST
എരുമേലി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ശമിച്ചെങ്കിലും നദികളിലെ ഉയർന്ന ജലനിരപ്പ് മുൻനിർത്തി പോലീസും ഫയർഫോഴ്സും അലർട്ടായി കർക്കടകവാവു ബലിതർപ്പണം. വേലികളും വടവും കെട്ടി സുരക്ഷാ ക്രമീകരണങ്ങളും പോലീസിന്റെ നിരീക്ഷണവും ആവശ്യമെങ്കിൽ പെട്ടെന്ന് സ്ഥലത്തെത്തി സേവനം നൽകാൻ ഫയർഫോഴ്സ് അംഗങ്ങൾക്ക് ഓരോ സ്ഥലവും തിരിച്ച് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു.
എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശാന്തി ബിജു നേതൃത്വം നല്കി. കാളകെട്ടി ശങ്കരനാരായണ ക്ഷേത്രത്തിൽ അഴുത കടവില്‍ ചടങ്ങുകള്‍ക്ക് ശംഭു തിരുമേനി മാവേലിക്കരയും തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സതീഷ് ശര്‍മ്മ ഹരിപ്പാടും മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഷ്ണു റെജിയും നേതൃത്വം നല്കി. കൊരട്ടി മഹാദേവ ക്ഷേത്രത്തിലും പഞ്ചതീര്‍ഥ പരാശക്തി ക്ഷേത്രത്തിലും ഇരുമ്പൂന്നിക്കര മഹാദേവ ക്ഷേത്രത്തിലും ബലിതര്‍പ്പണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.