പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്ക​ട​ക​വാ​വു​ദി​ന​ത്തി​ൽ പി​തൃ​പു​ണ്യ​ത്തി​നും രോ​ഗ​ശാ​ന്തി​ക്കു​മാ​യി ന​ട​ത്തു​ന്ന മീ​നൂ​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി ഭ​ക്ത​രെത്തി. ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കേ​ന​ട​യി​ലെ വി​ശാ​ല​മാ​യ ചി​റ​യി​ലെ മ​ത്സ്യ​സ​മ്പ​ത്തി​ന് ഭ​ക്ത​ർ ധാ​ന്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങാ​ണ് മീ​ന​രി വഴി​പാ​ട്. ശ്രീ​കോ​വി​ലി​ൽ​നി​ന്ന് പൂ​ജി​ച്ചു ന​ൽ​കി​യ ധാ​ന്യ​ങ്ങ​ളാ​ണ് ഭ​ക്ത​ർ ചി​റ​യി​ലി​ട്ടു മീ​നി​നു ന​ൽ​കി​യ​ത്.