തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാ സംഗമം
1441734
Sunday, August 4, 2024 1:51 AM IST
തീക്കോയി: തീക്കോയി പഞ്ചായത്തിൽ പ്രതിഭാ സംഗമം നടത്തി. പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ, തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ്, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിച്ചു. വയനാട്ടിൽ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.