വയനാടിന് കൈത്താങ്ങ്
1441732
Sunday, August 4, 2024 1:51 AM IST
പുഞ്ഞാർ: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും നിയോജകമണ്ഡലം കമ്മിറ്റിയും സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും മാസ്കും കുടിവെള്ളവും സാനിറ്റൈസറും വയനാട്ടിലേക്ക് അയച്ചു. പൂഞ്ഞാർ തെക്കേക്കരയിലെ കർഷക കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് സമാഹരണം നടത്തിയത്.
ചെമ്മലമറ്റം: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ റെഡ്ക്രോസ് അംഗങ്ങൾ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു. ശേഖരിച്ച സാധനങ്ങൾ റെഡ്ക്രോസ് സംഘടന വഴി വയനാട്ടിൽ എത്തിക്കും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
പ്രാർഥനാദിനാചരണം
കാവുംകണ്ടം: ചെറുപുഷ്പ മിഷന്‍ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തില്‍ വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി ഇന്ന് പ്രാര്‍ഥനാദിനമായി ആചരിക്കും. ദീപം തെളിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സേവ് വയനാട് എന്ന പേരില്‍ സംഭാവനാശേഖരണവും നടത്തും. ഫാ. സ്കറിയ വേകത്താനം, സിസ്റ്റര്‍ സൗമ്യ ജോസ് വട്ടങ്കിയില്‍, ജോയല്‍ ആമിക്കാട്ട്, ജോജോ പടിഞ്ഞാറയില്‍, അജിമോള്‍ പള്ളിക്കുന്നേല്‍, ആല്ബിന് കറിക്കല്ലില്‍, ജിയാ കുറ്റക്കാവില്‍, അമല്‍ തങ്കച്ചന് കിഴക്കേനാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
പാലാ: ബൈബിള്‍ പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ 4.15 വരെ പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ സൗഖ്യാരാധനയും നടക്കും. ബ്രദര്‍ ബോണി താഴത്തേല്‍ വചനപ്രഘോഷണം നടത്തും. ഫാ. മാത്യു കുമ്പളുങ്ങല്, ഫാ. കുര്യന് മറ്റം എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.