കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചു
1441730
Sunday, August 4, 2024 1:51 AM IST
കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ബസിൽതന്നെ ആശുപത്രിയിലെത്തിച്ചു. കോട്ടയത്തുനിന്നു കുമളിയിലേക്കു പോകുകയായിരുന്ന ബസിലെ യാത്രക്കാരൻ ആർപ്പൂക്കര വില്ലൂന്നി പഴയകടവിൽ ജോസഫിനാ(78)ണ് പൊൻകുന്നം കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
ഉടൻതന്നെ ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നു ജോസഫിനെ ജനറൽ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ ജോസഫ് ഉച്ചയോടെ വീട്ടിലേക്കു മടങ്ങി.