തെ​​​ങ്ങ​​​ണ​​​യി​​​ല്‍ ന​​​ട​​​പ്പാ​​​ത കൈ​​​യേ​​​റി വാ​​​ഹ​​​ന പാ​​​ര്‍ക്കിം​​​ഗ്
Friday, July 26, 2024 7:33 AM IST
തെ​​​ങ്ങ​​​ണ: മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ തെ​​​ങ്ങ​​​ണ ജം​​​ഗ്ഷ​​​നി​​​ല്‍ ന​​​ട​​​പ്പാ​​​ത ക​​​യ്യേ​​​റി​​​യു​​​ള്ള വാ​​​ഹ​​​ന​​​പാ​​​ര്‍ക്കിം​​​ഗ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കാ​​​രി​​​യും തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പോ​​​ലീ​​​സും സ​​​ത്വ​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​രു​​​ന്നു. അ​​​ന​​​ധി​​​കൃ​​​ത വാ​​​ഹ​​​ന​​​പാ​​​ര്‍ക്കിം​​​ഗ് മൂ​​​ലം തി​​​ര​​​ക്കുപി​​​ടി​​​ച്ച റോ​​​ഡി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി ന​​​ട​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം യാ​​​ത്ര​​​ക്കാ​​​ര്‍ അ​​​പ​​​ക​​​ട ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്നു.

ന​​​ട​​​പ്പാ​​​ത ക​​​യ്യേ​​​റി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പാ​​​ര്‍ക്ക് ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി എ​​​ത്ര​​​യും വേ​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​വാ​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്തും പോ​​​ലീ​​​സും സ​​​ത്വ​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ള്‍ക്ക് പ​​​രാ​​​തി​​​യും വാ​​​ട്‌​​​സാ​​​പ്പ് സ​​​ന്ദേ​​​ശ​​​വും ന​​​ല്കി​​​യി​​​ട്ടും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്ക് നീ​​​ങ്ങു​​​ന്നി​​​ല്ലെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ര്‍ട്ടി ജി​​​ല്ലാ ക​​​മ്മ​​​റ്റി മെം​​​ബ​​​ര്‍ തോ​​​മ​​​സ് കെ. ​​​മാ​​​റാ​​​ട്ടു​​​ക​​​ള​​​വും ഹ്യൂ​​​മ​​​ന്‍ റൈ​​​റ്റ്‌​​​സ് പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ കൗ​​​ണ്‍സി​​​ല്‍ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ്് വി.​​​എ. ചാ​​​ക്കോ​​​യും പ​​​റ​​​ഞ്ഞു.