ജില്ലാതല ക്ലസ്റ്റര്‍ ട്രെയിനിംഗ്
1451182
Friday, September 6, 2024 11:07 PM IST
ആലപ്പുഴ: കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഇന്നോവഷന്‍ ആന്‍ഡ് എന്റര്‍പ്രെനെര്‍ഷിപ് ഡെവലപ്മെന്റ് സെന്ററിന്റെ (ഐഇഡിസി) ഭാഗമായുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ജില്ലാതല ക്ലസ്റ്റര്‍ ട്രെയിനിംഗ് കാര്‍മല്‍ പോളിടെക്നിക് കോളജില്‍ സംസ്ഥാന നൈപുണ്യ വികസന മിഷന് ജില്ലാ ഓഫീസര്‍ ലക്ഷ്മി വി.കെ. പിള്ള ഉദ്ഘാടനം ചെയ്തു.
കോളജ് ചെയര്മാന് ഫാ. തോമസ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് മാനേജര്‍ ബെര്ജിന് എസ്. റസല്‍, കോളജ് ബര്‍സര്‍ ഫാ. എം.ഡി. ബിജോ, ഐഇഡിസി നോഡല്‍ ഓഫീസര്‍ ഫ്രാന്‍സിസ് എ.ജെ, സിഇഒമാരായ മിഷേല്‍, സയനമോള് എന്നിവര്‍ പ്രസംഗിച്ചു.