മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ ബൈബിൾ കൺവൻഷൻ
1450876
Thursday, September 5, 2024 11:40 PM IST
മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ ആത്മീയ കൊടുങ്കാറ്റ് എന്ന പേരിൽ 10 മുതൽ 14 വരെ ബൈബിൾ കൺവൻഷൻ നടക്കുമെന്ന് വികാരി ഫാ. ടോം ജോസ്, സഹ വികാരി ഫാ. ജിതിൻ ഫെർണാണ്ടസ് കോട്ടമേട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫാ. അലോഷ്യസ് കുളങ്ങരയും 21 അംഗ ടീമും ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കേരള കരിസ്മാറ്റിക് സർവീസ് ടീം കാഞ്ഞിരപ്പള്ളി സോണൽ ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്ത് കൺവൻഷന് ആമുഖ സന്ദേശം നൽകും.
എല്ലാ ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയോടുകൂടി ധ്യാനം ആരംഭിക്കും. രാത്രി 8.30 വരെയാണ് ധ്യാനം. വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ധ്യാനത്തിന് മുന്നോടിയായി 101 മണിക്കൂർ അഖണ്ഡജപമാലയും വിവിധ കൂട്ടായ്മകളുടെ മധ്യസ്ഥ പ്രാർഥനകളും നടന്നു വരുന്നു. ഏഴിന് മേരി നാമധാരികളുടെ സംഗമം നടക്കും. ഇതിനോടനുബന്ധിച്ച് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ പൂർണതയായി നടത്തുന്ന ഭവനങ്ങളുടെ ആശീർവാദ കർമവും നടത്തും.
കൺവൺഷന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക സമിതി സെക്രട്ടറി റെജി ചാക്കോ, ജനറൽ കൺവീനർ ചാർലി ചെമ്പോല, ചാക്കോ ജോസഫ്, ജോസഫ് ചാക്കോ, അഡ്വ. റെമിൻ രാജൻ, സിസ്റ്റർ ഇവറ്റ്, സൂസമ്മ വർഗീസ്, ഫ്ലോറി ആന്റണി, സെബാസ്റ്റ്യൻ ചുള്ളിത്തറ, അഡ്വ. ജാനറ്റ് ജോളി, ബിജു കീത്തറ, സി.എ. ജോസഫ്, ജോസഫ് നാട്ടുവ, ജോസഫ് പുതിയാത്ത്, ഗ്രേസിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ ചാർളി ചെമ്പോല, ഇടവക സമിതി സെക്രട്ടറി റെജി ചാക്കോ, കുടുംബകൂട്ടായ്മ കോഓർഡിനേറ്റർ സൂസമ്മ വർഗീസ് എന്നിവരും പങ്കെടുത്തു.