പ്രവർത്തന മികവിന് അവാർഡ് ലഭിച്ച ആശുപത്രിയില്‍ ഉച്ചയ്ക്കുശേഷം ഡോക്ടറില്ല
1451344
Saturday, September 7, 2024 4:42 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം ഡോക്ടറില്ലാത്തതോടെ രോഗികള്‍ ദുരിതത്തിലായി. കഴിഞ്ഞ ഒരു മാസമായി ഈ ആശുപത്രിയിൽ രോഗികൾ നേരിടുന്ന പ്രശ്നമാണിത്. മെഡിക്കൽ ഓഫീസറുടെ ചാർജ് ഉള്ള ഡോക്ടർ ഇന്നലെ മീറ്റിംഗിൽ സംബന്ധിക്കാൻ പോയിരുന്നു.
ഇദ്ദേഹമാണ് സാധാരണ രാവിലത്തെ ഷിഫ്റ്റിൽ രോഗികളെ പരിശോധിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ അഭാവത്തിൽ ഉച്ചക്കുശേഷം പരിശോധന നടത്തുന്ന ഡോക്ടർ രാവിലെ എത്തി ചികിത്സ ആരംഭിച്ചു. രണ്ടു മണിയോടെ അദ്ദേഹം പോയി. ആറുമണി വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം.
ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോയതോടെ "ഡോക്ടർ ഇല്ല " എന്ന് രോഗികളോട് പറയലായിരുന്നു മറ്റു ജീവനക്കാരുടെ പ്രധാന ജോലി. ഇവിടെ ഉണ്ടായിരുന്ന മെഡിക്കൽ ഓഫീസർ പൊതു സ്ഥല മാറ്റത്തിൽ ഉൾപ്പെട്ട് മാറി പോയതോടെയാണ് "കായ്ക കൽപ്പം' അവാർഡ് കരസ്ഥമാക്കിയ പെരുവണ്ണാമൂഴി ആശുപത്രിയുടെ ശനി ദശ തുടങ്ങിയത്. പകരം നിയമനം കിട്ടിയ ആൾ ചാർജെടുത്തില്ല.