പെരുമ്പനച്ചി-പുന്നക്കുന്ന് റോഡില് മുല്ലശേരി ഭാഗത്ത് പുതിയ പാലം നിര്മിക്കണം
1420977
Monday, May 6, 2024 7:01 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തിലെ 17-ാം വാര്ഡിലെ പെരുമ്പനച്ചി പഴയപോസ്റ്റ് ഓഫീസ് പടി-പുന്നക്കുന്ന് റോഡില് മുല്ലശേരി ഭാഗത്തെ പാലം അപകട ഭീഷണിയില്. പാലത്തിന് അടിയിൽ വാര്ക്കകമ്പികള് തെളിഞ്ഞ് തുരുമ്പെത്തു ജീര്ണിച്ച നിലയിലാണ്.
ഒരു വര്ഷം മുമ്പ് ഈ പാലത്തിന്റെ അപ്രോച്ചില് ഗര്ത്തം രൂപപ്പെട്ടിരുന്നു. അന്ന് കോണ്ക്രീറ്റിട്ട് അന്ന് ഗര്ത്തം താത്കാലികമായി നികത്തിയിരുന്നു. ഇപ്പോള് വീണ്ടും ഈ പാലം അപകടഭീഷണിയിലാണെന്ന് നാട്ടുകാര് ചൂണ്ടിക്കാട്ടുന്നു.
സ്കൂള് വാഹനങ്ങള് ഉള്പ്പെടെ നിരവധി വാഹനങ്ങള് സഞ്ചരിക്കുന്ന റോഡിലെ പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പഴയപാലം പൊളിച്ചുനീക്കി പുതിയ പാലം നിര്മിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതര്ക്കു നിവേദനം സമര്പ്പിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് ചങ്ങനാശേരി ബ്ലോക്ക് ജനറല് സെക്രട്ടറി ടോണി കുട്ടംപേരൂര് പറഞ്ഞു.