മാന്നാനം ആശ്രമ ദേവാലയത്തിൽ പ്രധാന തിരുനാൾ ഇന്നും നാളെയും
1417654
Saturday, April 20, 2024 6:53 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ പ്രധാന ആഘോഷ പരിപാടികൾ ഇന്നും നാളെയും നടക്കും. വ്യാഴാഴ്ച മുതൽ നടന്നുവരുന്ന നാല്പതുമണി ആരാധന ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ 5.30 മുതൽ 6.30 വരെ ആരാധന. 6.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന - ഫാ. ആന്റണി ഇളംതോട്ടം സിഎംഐ. (പ്രൊവിൻഷ്യൽ, തിരുവനന്തപുരം പ്രോവിൻസ്). തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന സമാപനം.
തിരുസ്വരൂപ പ്രതിഷ്ഠയ്ക്കുശേഷം 9.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. ബിജു തെക്കേക്കുറ്റ് സിഎംഐ. 11.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: രജത ജൂബിലി ആഘോഷിക്കുന്ന വൈദികർ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.00ന് പ്രസുദേന്തിമാരുടെ കൂട്ടായ്മ. 4.30ന് തിരുനാൾ കുർബാന: ഫാ. സുബിൻ കോട്ടൂർ സിഎംഐ. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം: ഫാ. സിജു ഇടശേരിപറമ്പിൽ സിഎംഐ. പ്രസംഗം: ഫാ. ജയിംസ് മഠത്തിൽചിറ സിഎംഐ (ഫാത്തിമമാതാ കപ്പേളയിൽ).
പ്രധാന തിരുനാൾ ദിനമായ 21ന് രാവിലെ 6.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. ജയിംസ് മുല്ലശേരി സിഎംഐ. 8.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. അഖിൽ കാരിക്കാത്തറ സിഎംഐ.
10.00ന് ജോസഫ് നാമധാരികളുടെ സംഗമം. തുടർന്ന് റാസ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന മുഖ്യകാർമികൻ: ഫാ. ജീവൻ കദളിക്കാട്ടിൽ (വികാരി, ക്രിസ്തുരാജ പള്ളി, കയ്യൂർ) സഹകാർമ്മികൻ: ഫാ. സനു വലിയവീട് സിഎംഐ, പ്രദക്ഷിണം: ഫാ.മാത്യു പോളച്ചിറ സിഎംഐ, ഊട്ടു നേർച്ച.
വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, കൊടിയിറക്കം: ഫാ. ബിബിൻ ഒറ്റത്തെങ്ങിൽ സിഎംഐ. 6.00ന് വചനപ്രഘോഷണവും ആരാധനയും: ബ്രദർ മാർട്ടിൻ പെരുമാലിൽ.