വൈക്കത്ത് തോമസ് ചാഴികാടൻ
1417432
Friday, April 19, 2024 6:50 AM IST
കോട്ടയം: ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വൈക്കത്തിന്റെ മണ്ണില്‍ വരവേല്പ്. കല്ലറ, തലയോലപ്പറമ്പ്, വെള്ളൂര്‍, ചെമ്പ്, മറവന്തുരുത്ത് പഞ്ചായത്തുകളിലാണ് രണ്ടാംഘട്ടത്തില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണമൊരുക്കിയത്.
രാവിലെ എട്ടിനു കൊല്ലംപറമ്പില്നിന്നുമാണ് പര്യടനം ആരംഭിച്ചത്. പര്യടനം തലയോലപ്പറമ്പില്‍ എത്തിയപ്പോള്‍ കിഴക്കേപ്പുറം കപ്പേളയ്ക്കു മുന്നില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത് മാര്‍ഗംകളിയുടെ അകമ്പടിയോടെയായിരുന്നു.
വാര്‍ഡ് മെംബര്‍ ഷിജി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നിരവധി പ്രദേശവാസികള്‍ സ്ഥാനാര്‍ഥിയെ പുഷ്പങ്ങളും രണ്ടിലയും നല്കി സ്വീകരിച്ചു. പിന്നാലെ നാദം ജംഗ്ഷനില്‍ സ്ഥാനാര്‍ഥിയെ കാത്തുനിന്നത് തലയെടുപ്പുള്ള കൊമ്പനായിരുന്നു.
ഒറിജിനലിനെ വെല്ലുന്ന കൊമ്പന്റെ തിടമ്പില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം വച്ച് നാദം ജംഗ്ഷനിലെ നാട്ടുകാര്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചു. രാത്രി വൈകി ചാണിയില്‍ കവലയില്‍ പര്യടനം സമാപിച്ചു. സി. കെ. ആശ എംഎല്‍എയും പര്യടനത്തില്‍ പങ്കാളിയായി.