പോളിംഗ് ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിംഗ് തുടരുന്നു
1417429
Friday, April 19, 2024 6:50 AM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുളള തപാല്‍ വോട്ടു രേഖപ്പെടുത്തല്‍ പരിശീലനകേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ തുടരുന്നു. ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനകേന്ദ്രങ്ങളുണ്ട്.
25 വരെ ഈ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ തപാല്‍ വോട്ട് സൗകര്യം തുടരും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്നും നാളെയും കൂടിയുണ്ട്. ഈ തീയതികളില്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്കു 25 വരെ ഇതേ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം. മറ്റു ലോക്സഭാമണ്ഡലങ്ങളില് വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ വോട്ട്. ഇതിനായുള്ള ഫോം 12 സമര്‍പ്പിക്കാന്‍ ഇന്നു വരെ സമയമുണ്ട്. ഇതിനായി പരിശീലനകേന്ദ്രങ്ങളില്‍ ഹെല്പ് ഡെസ്കുണ്ട്.
കോട്ടയം ലോക്സഭാമണ്ഡലത്തില്‍ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പുദിവസം വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും(ഇഡിസി) ഫെസിലിറ്റേഷന്‍ സെന്ററില്‍നിന്നു ലഭിക്കും. ഇഡിസി ലഭിക്കുന്നതിനുള്ള 12എ അപേക്ഷ 22 വരെ സ്വീകരിക്കും.
പോളിംഗ് ഡ്യൂട്ടിയില്ലാത്ത പോലീസുദ്യോസ്ഥരടക്കമുള്ള മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍, വീഡിയോഗ്രാഫര്‍ തുടങ്ങിയവര്‍ക്കും 23, 24, 25 തീയതികളില്‍ കോട്ടയം ബസേലിയേസ് കോളജില്‍ സജ്ജമാക്കുന്ന കേന്ദ്രീകൃത തപാല്‍ ബാലറ്റ് കേന്ദ്രത്തിലായിരിക്കും വോട്ട്.