ഇടതുപക്ഷ മുന്നണിയുടെ വിജയം അനിവാര്യം: മന്ത്രി പി. പ്രസാദ്
1417423
Friday, April 19, 2024 6:36 AM IST
ചങ്ങനാശേരി: ലോകം ഉറ്റുനോക്കുന്ന നിർണായക തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയം അനിവാര്യമാണെന്ന് മന്ത്രി പി. പ്രസാദ്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽനിന്ന് ഒരു മോചനം ഉണ്ടാവേണ്ടതുണ്ട്.
ആ മാറ്റത്തിനായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാവേലിക്കര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണാർഥം ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ പുഴവാത്, തെങ്ങണ, പായിപ്പാട് എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിവിധ യോഗങ്ങളിൽ സിപിഐസംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, സണ്ണി തോമസ്, കൃഷ്ണകുമാരി രാജശേഖരൻ, മാത്യൂസ് ജോർജ്, കെ.സി. ജോസഫ്, അഡ്വ.കെ. മാധവൻ പിള്ള, അഡ്വ.കെ. മാധവൻ പിള്ള, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മോഹൻ ചേന്നംകുളം, എം.ആർ. രഘുദാസ് പി.എ. നിസാർ, മൻസൂർ പുതുവീട്, അഡ്വ.പി.എ. നസീർ, അലക്സാണ്ടർ പ്രാക്കുഴി, അഡ്വ.ഇ.എ. സജികുമാർ, ജയിംസ് വർഗീസ്, ഗോപാലകൃഷ്ണപിള്ള, മണിയമ്മ രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബസംഗമങ്ങള്‍
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍ കുമാറിന്റെ വിജയത്തിനായി മണികണ്ഠവയലില് ചേര്‍ന്ന കുടുംബ സംഗമം സിപിഎം ഏരിയാ സെക്രട്ടറി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബ്, ജോസഫ് ഫിലിപ്പ്, ബിനോയ് ജോസഫ്, അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൊടിത്താനം: സി.എ. അരുണ്‍ കുമാറിന്റെ വിജയത്തിനായി കിളിമലയില്‍ ചേര്‍ന്ന കുടുംബസംഗമം എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനിത ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു മുഖ്യപ്രഭാഷണം നടത്തി.