കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കു പരിക്ക്
1416442
Sunday, April 14, 2024 6:51 AM IST
കടുത്തുരുത്തി: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ദമ്പതികള്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 3.30ഓടെ കടുത്തുരുത്തി ടൗണിലെ എസ്ബിഐ ബാങ്കിന് മുന്നിലാണ് അപകടം.
എറണാകുളത്തുനിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന ബലേനോ കാര്‍ എതിരെ വരികയായിരുന്ന ഇന്നോവ കാറില്‍ ഇടിച്ചാണ് അപകടം. കാര്‍ ഓടിച്ചിരുന്ന ചങ്ങനാശേരി കുന്നുംപുറം ജിബിന്‍ കെ. ജോണ്‍ (31), ജിബിന്റെ ഭാര്യ ആലുവ തെക്കേത്തൊട്ടിയില്‍ അന്‍വി (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒന്നരവയസുള്ള കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ വീണ ഓയില്‍ കടുത്തുരുത്തി ഫയര്‍ഫോഴ്സെത്തി കഴുകിനീക്കി. മുക്കാല്‍ മണിക്കൂറോളം ഏറ്റുമാനൂര്‍ - തലയോലപ്പറമ്പ് റോഡില്‍ വാഹനഗതാഗതം തടസപെട്ടു. കടുത്തുരുത്തി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.