തോമസ് ഐസക്കിന്റെ പര്യടനം നാളെ
1416284
Sunday, April 14, 2024 4:37 AM IST
പൊന്‍കുന്നം: പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തികളിലെ പര്യടനം നാളെ നടക്കും. രാവിലെ 7.30 ന് കാനം ചന്തകവലയിൽ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് രാത്രി എട്ടിന് കറുകച്ചാൽ പഞ്ചായത്തിലെ ശാന്തിപുരത്ത് പര്യടനം സമാപിക്കുമെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ഗിരീഷ് എസ്. നായർ, കൺവീനർ എ.എം. മാത്യു ആനിത്തോട്ടം എന്നിവർ അറിയിച്ചു.
തോമസ് ഐസക് ഇന്നലെ അടൂര്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തി. രാവിലെ മണ്ണടി വേലുത്തമ്പി സ്മാരകത്തില്‍നിന്നും തുടക്കം കുറിച്ച സ്വീകരണപര്യടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യമുണ്ടായി. പൂക്കളും പുസ്തകങ്ങളും നല്‍കിയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്.