കവീക്കുന്നില്‍ ഇന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്
1396919
Sunday, March 3, 2024 1:41 AM IST
പാലാ: കവീക്കുന്ന് സെന്റ് എഫ്രേംസ് യുപി സ്കൂള്‍ ശതാബ്ദിയോടനുബന്ധിച്ച് ഇന്ന് രാവിലെ ഒന്‍പതു മുതല്‍ സെന്റ് എഫ്രേംസ് പാരിഷ്ഹാളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ സെമിനാറും നടത്തും. മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തന് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോസഫ് വടകര അധ്യക്ഷത വഹിക്കും.
ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കാര്‍ഡിയോളജി, പള്‍മനോളജി, ജനറല്‍ മെഡിസിന് വിഭാഗങ്ങളിൽ പരിശോധനകള്‍ നടത്തും. പിഎഫ്ടി, ഇസിജി ടെസ്റ്റുകളും സൗജന്യമായി നടത്തും. 12ന് ക്യാമ്പ് സമാപിക്കും. രജിസ്ട്രേഷന് ആവശ്യമില്ലാത്ത ക്യാമ്പില്‍ ആര്‍ക്കും പങ്കെടുക്കാമെന്ന് സംഘടകര്‍ അറിയിച്ചു.