ഓടയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു
1396667
Friday, March 1, 2024 7:06 AM IST
വൈക്കം: അന്ധകാരത്തോടിനോടു ചേർന്നുള്ള ഓടയിൽകുടുങ്ങിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷിച്ചു.ആശ്രമ സ്കൂളിന്റെ മുൻവശത്തു നിന്നും അന്ധകാരത്തോട്ടിലേക്ക് വെള്ളം ഒഴുകുന്നതിനായി നിർമ്മിച്ചിരിക്കുന്ന ഒരാൾ താഴ്ചയും ഒരടി വീതിയുമുള്ള ഓടയിലാണ് ഇന്നലെ വൈകുന്നേരം നാലോടെ സമീപവാസിയായ യുവാവ് കുടുങ്ങിക്കിടന്നത്.
തുടർന്ന് വൈക്കം ഫയർഫോഴ്സിൽ നിന്നും രണ്ട് യൂണിറ്റ് എത്തി. ഉദ്യോഗസ്ഥർ ഓടയുടെ ഉള്ളിലേക്ക് കയറി ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഇയാൾ ഓടയ്ക്കുള്ളിൽ കുടുങ്ങിയിരുന്നതിനാൽ ശ്രമം വിഫലമായി. പിന്നീട് ഫയർഫോഴ്സ് സേനാംഗങ്ങൾ കോൺക്രീറ്റ് സ്ലാബുകൾ കുത്തിപ്പൊളിച്ച് സ്ലാബുകൾ മാറ്റി ഓടയിലിറങ്ങിയാണ് ഇയാളെ പുറത്തെത്തിച്ചത്. തുടന്ന് ഫയർഫോഴ്സ് വാഹനത്തിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ശുശ്രൂഷ നൽകി.
രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.മനോജ്, ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർമാരായ എം.സി. അഭിലാഷ്, എ. വിപിൻചന്ദ്രൻ, കെ.എ.അരുൺരാജ് , ജയകൃഷ്ണൻ, പി.എൻ.അഭിലാഷ്, കെ.രഞ്ജിത്ത്, ഹോം ഗാർഡ് ടി.വി. വിജിലേഷ് എന്നിവർ നേതൃത്വം നൽകി. സംഭവം അറിഞ്ഞ് സി.കെ. ആശ എം എൽ എ യും സ്ഥലത്തെത്തിയിരുന്നു.