ളാലം പഴയപള്ളിയില്‍ തിരുക്കുടുംബ സംഗമം
1338203
Monday, September 25, 2023 9:30 PM IST
പാലാ: സെന്റ്് വിന്‍സെന്റ്് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് 28ന് പാലാ ളാലം പഴയ പള്ളിയില്‍ തിരുക്കുടുംബ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സൊസൈറ്റി ഓഫ് വിന്‍സെന്റ്് ഡി പോള്‍ പാലാ ഏരിയ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് തിരുക്കുടുംബസംഗമം. പാലായിലും സമീപപ്രദേശങ്ങളിലും വിവിധ സഭകളിലെ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനങ്ങളിലെ 550ല്‍പ്പരം വയോജനങ്ങളും 300 ല്‍ പരം കുട്ടികളും ഒത്തുചേരും. രാവിലെ ഒന്‍പതു മുതല്‍ കൊന്തനമസ്കാരം, വിശുദ്ധ കുര്‍ബാന-ഫാ. ജോണ്‍ മറ്റമുണ്ടയില്‍. 11ന് പാരീഷ് ഹാളില്‍ മാണി സി.കാപ്പന് എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്യും.
വികാരി ഫാ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. മോണ്‍ ജോസഫ് മലേപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ബ്രദര്‍ ബേബി ജോസഫ് അറയ്ക്കപ്പറമ്പില്‍, സിസ്റ്റര്‍ ജോസ്മിത, തങ്കച്ചന് കാപ്പന്, ബ്രദര്‍ ബെന്നി ജോണ്സണ്, ഫാ. ജോസഫ് ആലഞ്ചേരില്‍, ബ്രദര്‍ ജോസ്മോന് നെടുംപാലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്, അന്തേവാസികളുടെ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് തങ്കച്ചന് കാപ്പന്, വിനോദ് കാടന്‍കാവില്‍, ജോഷി വട്ടക്കുന്നേല്‍, സ്റ്റീഫന്‍ പള്ളിക്കത്തയ്യില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.