ഏറ്റുമാനൂരിൽ തെരുവു നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ
1335334
Wednesday, September 13, 2023 3:53 AM IST
ഏറ്റുമാനൂർ: തെരുവു നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കോടതിപ്പടി ഭാഗത്ത് വിവിധയിടങ്ങളിലായാണ് ആറ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. വിഷാംശം ഉള്ളിൽ ചെന്നതിന്നെ തുടർന്നാകണം നായ്ക്കൾ ചത്തതെന്ന് മൃഗാശുപത്രി അധികൃതർ പറഞ്ഞു.
അവശനിലയിലായിരുന്ന രണ്ട് നായ്ക്കളെ ചികിത്സ നൽകി രക്ഷപ്പെടുത്തി. രണ്ടു നായ്ക്കളും നാലു നായ്ക്കുട്ടികളുമാണ് ചത്തത്. ചത്ത നായ്ക്കളെ നഗരസഭാധികൃതർ മറവു ചെയ്തു.