കുറ്റിക്കലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
1300999
Thursday, June 8, 2023 12:53 AM IST
പാന്പാടി: പാമ്പാടി കുറ്റിക്കൽ ബാങ്കുപടിക്കൽ വാഹനാപകടം. ഓട്ടോറിക്ഷയും കാറുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 11.20നായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നവർക്കു പരിക്കേറ്റു. വാഴൂർ സ്വദേശികളായ മനോജ്, അന്നമ്മ, സുവർണ എന്നിവർക്കാണു പരിക്കേറ്റത്. പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷകൾ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു.
കറുകച്ചാൽ ഭാഗത്തുനിന്നുവന്ന കാർ മുളേക്കുന്ന് ഭാഗത്തേക്ക് തിരിയുന്ന സമയത്ത് പാമ്പാടി ഭാഗത്തുനിന്നും കറുകച്ചാൽ ഭാഗത്തേക്ക് വന്ന ഓട്ടോയുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
അപകടത്തെത്തുടർന്നു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സ്ഥിരംഅപകട മേഖലയാണ് ഇവിടം.