ഒരുമ വാർഷികാഘോഷം
1299157
Thursday, June 1, 2023 12:54 AM IST
ഞീഴൂര്‍: ഞീഴൂര്‍ ഒരുമയുടെ വാര്‍ഷികാഘോഷവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടന്നു. ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷത്തിലാണ് വിദ്യാര്‍ഥികളെ ആദരിക്കലും പാഠനോപകരണങ്ങളും ചികിത്സ സഹായ വിതരണവും നടത്തിയത്. മോന്‍സ് ജോസഫ് എംഎല്‍എ വാര്‍ഷികത്തിന്റെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ 150 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഒരുമ ഏറ്റെടുത്ത വിദ്യാർഥികളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ 20 കുട്ടികളെ യോഗത്തില്‍ ആദരിച്ചു. 15 രോഗികള്‍ക്കു ചികിത്സാ സഹായ വിതരണവും യോഗത്തില്‍ നടന്നു. പഞ്ചായത്തംഗം ശരത് ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒരുമ പ്രസിഡന്റ് കെ.കെ. ജോസ്പ്രകാശ്, പഞ്ചായത്തംഗം ശാന്തമ്മ രമേശന്, പി.എസ്. വിജയന്, എം.പി. വിജയകുമാര്‍, കെ.എ. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരുമയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭവന നിര്‍മാണത്തിന്റെ കട്ടിളവയ്പും യോഗത്തില്‍ നടന്നു. നിര്ധനാവസ്ഥയിലുള്ളവര്ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനു തയ്യല്‍ മെഷീനുകളും കോഴിക്കൂടുകളും വിതരണം ചെയ്യുമെന്നും ഒരുമ ഭാരവാഹികള്‍ അറിയിച്ചു.