ഫസ്റ്റ് ബെല്‍ മുഴങ്ങുന്നു... പ്രസന്റ് സാര്‍...
1299074
Wednesday, May 31, 2023 11:46 PM IST
കോട്ടയം: രണ്ടു മാസത്തെ കളിചിരികള്‍ക്കു വിരാമമായി അക്ഷരമുറ്റം ഇന്നു മുതല്‍ ഉണരുകയായി. ചായം പൂശി മിനുക്കിയ സ്കൂളിലെ കാര്‍ട്ടൂണുകളും ചിത്രങ്ങളും വരച്ച് മനോഹരമാക്കിയ ക്ലാസ്റൂമികളില് നിന്നും ഇനി പ്രസന്റ് സാര്‍ വിളികള്‍ ഉയരും.
പ്രവേശനോത്സവത്തോടെയാണ് അധ്യയന വര്‍ഷത്തിനു തുടക്കമാകുന്നത്. എല്ലാ സ്കൂളിലും വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാനായി വിമാനം, ട്രെയിന്‍ മുതലയവ സ്കൂള്ഭിത്തിയില് വരച്ചുചേര്‍ത്ത് മനോഹരമാക്കിയ സ്കൂളുകളുമുണ്ട്. കാര്‍ട്ടുണുകള്‍, പഠനഭാഗങ്ങള്‍ എന്നിവയും മനോഹരമായി ക്ലാസ്റൂമുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്.
11,000 പേർ
ഒന്നാം ക്ലാസിലേക്ക്
ജില്ലയിലെ വിവിധ സ്കൂളുകളിലായി 11,000ത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയതായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന് പോള്‍ പറഞ്ഞു.
ജില്ലാതലം
തലയോലപ്പറമ്പിൽ
ജില്ലാതല പ്രവേശനോത്സവം തലയോലപ്പറമ്പ് എജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്കൂളിലാണ് നടക്കുന്നത്. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎല്‍എ, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ഉപജില്ലകളിലെയും ഒരു സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ ഉപജില്ലാ തല ഉദ്ഘാടനം നടക്കും. എംഎല്‍എമാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ വിദ്യാര്‍ഥികള്‍ക്ക് കാണത്തക്ക രീതിയില്‍ സ്കൂളുകളില്‍ ക്രമീകരണമുണ്ടാകും.
ആദ്യദിനം ഉച്ചവരെ
ആദ്യദിനം ഉച്ചവരെയെ ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. ആദ്യ ദിനം കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഇത്തവണ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അധ്യയന വര്ഷാരംഭത്തിനു മുന്നോടിയായി സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്കൂള്‍ വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധനയും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കാവശ്യമായ മുഴുവന്‍ പാഠപുസ്തകങ്ങളുടെ വിതരണവും സ്കൂള്‍ തുറക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് ലഭിച്ചു.
യാത്രയില്‍ ശ്രദ്ധിക്കണം
8സ്കൂള്‍ വാഹനങ്ങള്‍ക്കും വാടക വാഹനങ്ങൾക്കും
സ്കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വാഹനത്തില്‍ നിര്‍ബന്ധമായും വേണം.
8ഫസ്റ്റ് എയ്ഡ് ബോക്സുണ്ടായിരിക്കണം.
8ജനാലകള്‍ക്ക് സമാന്തരമായി കന്പികള്‍ ഉണ്ടായിരിക്കണം.
8ഫയര്‍ എക്സിറ്റിംഗ്യൂഷര്‍ ഉണ്ടായിരിക്കണം.
8വാതിലുകളില്‍ പൂട്ട് നിര്‍ബന്ധമായും പിടിപ്പിച്ചിരിക്കണം.
8സീറ്റിനടിയില്‍ ബാഗ് സൂക്ഷിക്കാന്‍ സൗകര്യമുണ്ടായിരിക്കണം.
8സ്കൂളിന്റെ പേര്, ഫോണ്‍നന്പര്‍ എന്നിവ വ്യക്തമായി വാഹനത്തില്‍ പതിപ്പിക്കണം.
8സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതരോ രക്ഷിതാക്കളുടെ പ്രതിനിധികളോ വാഹനത്തില്‍ യാത്ര ചെയ്യണം.
8ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റും ഐഡി കാര്‍ഡും ധരിച്ചിരിക്കണം.
8കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകരുത്.
8ഇരുചക്ര വാഹനത്തില്‍ പോകുന്ന കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. മറിച്ചുള്ള നിര്‍ദേശങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.