ലയണ്‍സ് ക്ലബ് ഓഫ് ചങ്ങനാശേരി ഗേറ്റ്വേ ഉദ്ഘാടനം ചെയ്തു
1296643
Tuesday, May 23, 2023 12:24 AM IST
ചങ്ങനാശേരി: കുരിശുംമൂട് കേന്ദ്രീകരിച്ച് ആരംഭിച്ച ലയണ്‍സ് ക്ലബ് ഓഫ് ചങ്ങനാശേരി ഗേറ്റ്വേയുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. ചങ്ങനാശേരി ലയണ്‍സ് ക്ലബ് ഹാളില്‍ ചേര്‍ന്ന സമ്മേളനം ഗ്ലോബല്‍ ആക്ഷന്‍ ടീം ഏരിയാ ലീഡര്‍ എ.വി. വാമനകുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. സണ്ണി വി. സഖറിയ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് കുരുവിള മാര്‍ക്സ് അധ്യക്ഷത വഹിച്ചു.
ചാര്‍ട്ടര്‍ പ്രസിഡന്റ് സിബി അറയ്ക്കത്തറ പദ്ധതി വിശദീകരണം നടത്തി. പുതിയ ഗവര്‍ണര്‍മാരായ ഡോ. ബിനോ ഐ. കോശി, വിന്നി ഫിലിപ്പ്, സെക്രട്ടറി മാത്യു സെബാസ്റ്റ്യന്‍, മനോജ് തോമസ്, ഷിനോയി സെബാസ്റ്റ്യന്‍, ആന്റണി കുര്യാക്കോസ്, എം.കെ. ജോസഫ്, സാമുവല്‍ ജോര്‍ജ്, എസ്. പ്രേമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.