അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ കെപിഎസ്ടിഎ കരിദിനം ആചരിച്ചു
1296641
Tuesday, May 23, 2023 12:24 AM IST
ചങ്ങനാശേരി: ഡിഎ കുടിശിക ഉടന്‍ അനുവദിക്കുക, തടഞ്ഞുവച്ച ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ അംഗീകരിക്കുക, ഉച്ചഭക്ഷണത്തുക കുടിശിക അനുവദിക്കുക, ഇതിന്റെ നിരക്ക് വര്‍ധിപ്പിക്കുക, ഗവണ്മെന്റ് പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ചങ്ങനാശേരി ഉപജില്ലാസമിതി അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ കരിദിനാചരണം സംഘടിപ്പിച്ചു. കോട്ടയം റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് റിന്‍സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി ബിആര്‍സിക്ക് കീഴിലുള്ള കുറുമ്പനാടം സെന്റ് പീറ്റേഴ്സ്, കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പിഎസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന സമരപരിപാടികളില്‍ ഉപജില്ലാ സെക്രട്ടറി അരുണ്‍ തോമസ്, ജോബ് ജോസഫ്, സിനി ജോസഫ്, ജോസുകുട്ടി എന്‍.ജെ, ജിജോമോന് തോമസ്, ജോസഫ് ചാക്കോ, തോമസ് വി.സി, ജോസ് പി. പ്രകാശ്, ശ്രീകല എന്‍, വിജയകുമാര്‍, പ്രതീഷ് ജോസഫ്, മറിയം മെഡില തുടങ്ങിയവര്‍ പ്രസംഗിച്ചു.