വാഹനം തട്ടിയതിന്റെ പേരില്‍ യുവതിക്കു നേരേ അതിക്രമം: രണ്ടുപേര്‍കൂടി പിടിയില്‍
1280699
Saturday, March 25, 2023 12:29 AM IST
ചിങ്ങവനം: വാഹനം തട്ടിയതിന്റെ പേരില്‍ യുവതിയെ ആക്രമിച്ച കേസിൽ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പായിപ്പാട് പള്ളിക്കച്ചിറയില് നിഖില്‍ ഹരി (23), ചങ്ങനാശേരി പെരുന്ന തൊട്ടുപറമ്പില്‍ അഫ്സല് സിയാദ് (21) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേര്‍ന്നു കഴിഞ്ഞദിവസം രാവിലെ കുറിച്ചി ഔട്ട് പോസ്റ്റ് ഭാഗത്ത് ഇവര്‍ പാര്‍ക്ക് ചെയ്ത കാര്‍ മുന്പോട്ട് എടുത്തപ്പോൾ തിരുവല്ല കോയിപ്പുറം സ്വദേശിനിയുടെ കാറില്‍ ഇടിക്കുകയും തുടര്‍ന്നു യുവതിയുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത ചിങ്ങവനം പോലീസ് അനന്തു, പ്രവീണ്‍ കുമാര്‍, നന്ദു വിനോദ് എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതോടെ ഇവരും പോലീസിന്റെ പിടിയിലാവുകയായിരുന്നു.