തരിശുനില വാഴക്കൃഷി വിളവെടുപ്പ്
1534007
Tuesday, March 18, 2025 1:22 AM IST
ചെറുപുഴ: ചെറുപുഴ കൃഷിഭവന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടുകൂടി പാടിയോട്ടുചാൽ മച്ചിയിൽ കൃഷിചെയ്ത തരിശുനില വാഴക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു നിർവഹിച്ചു.
ചെറുപുഴ കൃഷിഭവൻ ഈ വർഷം നൂറേക്കറിലധികം ഭൂമി തരിശു രഹിതമാക്കിയിരുന്നു. ആ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി പ്രധാന പങ്കുവഹിച്ചവരാണു പാലാവയലിലുള്ള മനോജ് തോമസ്, ജെയിംസ്, ജോണി എന്നിവർ. 30 ഏക്കർ തരിശു സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ ചെറുപുഴ പഞ്ചായത്തിലെത്തിയ ഇവർ 10 ഏക്കർ വാഴകൃഷി ചെയ്തതിന്റെ വിളവെടുപ്പാണു നടന്നത്. മച്ചിയിലുള്ള ഒ.ടി. നസീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം 15 വർഷത്തേക്കാണ് ഈ മൂവർ സംഘം പാട്ടത്തിനെടുത്തത്. 5000 ത്തോളം വാഴയാണ് നട്ടത്. വാഴയ്ക്ക് പുറമെ, കുരുമുളക്, കവുങ്ങ്, കൊക്കോ തുടങ്ങിയ ദീർഘകാല വിളകളും പാട്ടത്തിനെടുത്ത് ചെയ്യുന്നുണ്ട്. കൃഷി ഉദ്യോഗസ്ഥരായ പി. ഗീത, സുരേഷ് കുറ്റൂർ, എന്നിവർ പ്രസംഗിച്ചു.