സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന്
1533045
Saturday, March 15, 2025 1:57 AM IST
ചെറുപുഴ: മനുഷ്യ ജീവന് ഭീഷണിയായ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് നല്കിയിരുന്ന അനുമതി പിൻവലിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അനുവാദം നല്കിയ സർക്കാർ നിലപാട് പ്രതിഷേധാർഹമാണന്ന് കേരളാ കോൺഗ്രസ്-ജോസഫ് ചെറുപുഴ പുളിങ്ങോം മണ്ഡലം കമ്മിറ്റി യോഗം അറിയിച്ചു.
ദിവസവും കാട്ടുപന്നി ആക്രമണത്തിന് കർഷകർ ഇരയാകുകയാണ്. കാട്ടാന, കടുവ, പുലി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കർഷകരും തൊഴിലാളികളും സമരരംഗത്തിറങ്ങാൻ തയാറാകണമെന്നും മയക്കുമരുന്നിന്റെ നീരാളി പിടിത്തത്തിൽ നിന്ന് യുവ തലമുറയെ രക്ഷിക്കണമെന്നും വർധിപ്പിച്ച ഭൂനികുതി സർക്കാർ പിൻവലിക്കണമെന്നും കേരളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് മുള്ളൻമട ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. ബേബി തോട്ടത്തിൽ, എ.സി. പൗലോസ്, ജോർജ് മുള്ളൻമട, ബേബി കല്ലറയ്ക്കൽ, ജോയി പറമ്പിൽ, വിൻസെന്റ് കാരക്കുന്നേൽ, സാബു വെള്ളിമൂഴ, അരുൺ കുഴിപ്പള്ളി, ജോസ് എളപ്പുങ്കൽ, ജോർജ് ആടിമാക്കൽ എന്നിവർ പ്രസംഗിച്ചു.