ലഹരിക്കെതിരേ അമ്മമാരുടെ കൂട്ടായ്മ
1533471
Sunday, March 16, 2025 5:34 AM IST
കണ്ണൂര്‍: ലഹരിക്കെതിരേ അമ്മമാരുടെ കൂട്ടായ്മ "മദേഴ്സ് എഗെയ്ന്‍സ്റ്റ് ഡ്രഗ്സ്' സംഘടിപ്പിച്ചു. മഹാത്മാമന്ദിരത്തിൽ കണ്ണൂർ എസിപി ടി.കെ. രത്നകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കള്‍ക്ക് മക്കളെ ഭയമുള്ള കാലമാണെന്നും അവരെ തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും രത്നകുമാര്‍ പറഞ്ഞു.
രാഗിണി അധ്യക്ഷത വഹിച്ചു. സുജാത വര്‍മ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ഡോ. വത്സല ശിവ, ഡോ. മേരി ഉമ്മന്‍, പി.എം. സൂര്യ, ദീപിക, പ്രസന്ന കുമാരി, എന്‍.ഇ. പ്രിയംവദ, എന്‍.സി. പ്രിയ എന്നിവർ പ്രസംഗിച്ചു.