ജയ്സൺ തോമസ് മികച്ച ക്ഷീരസംഘം ജീവനക്കാരൻ
1533474
Sunday, March 16, 2025 5:34 AM IST
ഉദയഗിരി: സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ മികച്ച ക്ഷീരസംഘം ജീവനക്കാരനുള്ള അവാർഡ് കൈതയ്ക്കൽ ജയ്സൺ തോമസിന്.
ആലക്കോട് ക്ഷീരവികസന യൂണിറ്റിന് കീഴിലുള്ള ഉദയഗിരി ശാന്തിപുരം ക്ഷീരസംഘത്തിലെ അസിസ്റ്റന്റാണ്. തൊടുപുഴയിൽ നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണിയിൽ നിന്ന് ജയ്സൺ അവാർഡ് ഏറ്റുവാങ്ങി. പത്തു വർഷത്തോളമായി ശാന്തിപുരത്ത് ക്ഷീരോത്പാദക സംഘത്തിൽ ജോലി ചെയ്തുവരികയാണ്. അരിവിളഞ്ഞപൊയിൽ മണ്ണാത്തിക്കുണ്ട് സ്വദേശിയാണ്.