സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
1533481
Sunday, March 16, 2025 5:34 AM IST
പയ്യന്നൂർ: കുടുംബശ്രീ ജില്ലാമിഷന്റെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് പയ്യന്നൂർ ഡിവൈഎസ്പിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കമ്യൂണിറ്റി കൗൺസിലർ അനുപമ രാജൻ പദ്ധതി വിശദീകരിച്ചു.
നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി. ബാലൻ, പയ്യന്നൂർ സ്റ്റേഷൻ ഓഫീസർ കെ.പി. ശ്രീഹരി, കെപിഒഎ ജില്ല എക്സിക്യുട്ടീവ് അംഗം കെ. സത്യൻ, പഴയങ്ങാടി എസ്എച്ച്ഒ എൻ.കെ. സത്യനാഥൻ, പരിയാരം എസ്എച്ച്ഒ വിനീഷ്കുമാർ, ചെറുപുഴ എസ്എച്ച്ഒ സുനിൽ ഗോപി, പെരിങ്ങോം എസ്ഐ കെ. ഖദീജ, പയ്യന്നൂർ എസ്ഐ സി. സനീദ് എന്നിവർ പ്രസംഗിച്ചു.
അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായി പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷന്റെയും ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്നേഹിത എക്സ്റ്റൻഷൻ സെന്റർ.
പരിചയ സമ്പന്നരായ കമ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് ദിവസം സ്റ്റേഷനിൽ സേവനം ലഭ്യമാകും. കൗൺസിലിംഗ്, താത്കാലിക ഷെൽട്ടർ ആവശ്യമുള്ളവർക്ക് സൗകര്യം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധയതിയിലൂടെ ലക്ഷ്യമിടുന്നത്. ഫോൺ: 8921456197. ടോൾ ഫ്രീ നമ്പർ: 18004250717.