കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരം
1533476
Sunday, March 16, 2025 5:34 AM IST
കണ്ണൂർ: വളപട്ടണം പാലത്തിനടുത്ത് ഇന്നോവ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.
കാക്കയങ്ങാട് സ്വദേശി ബാബുവിനാണ് (58) പരിക്കേറ്റത്. തുടയെല്ല് പൊട്ടിയ ബാബുവിനെ എകെജി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഇടിച്ച ഇന്നോവ കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു കാർ.