ആറളത്ത് വീണ്ടും കാട്ടാന വീടിന്റെ ഷെഡ് തകർത്തു
1533536
Sunday, March 16, 2025 6:22 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും വീടിന്റെ ഷെഡ് തകർത്തു. ഇന്നലെ പുലർച്ചെ മൂന്നോടെ ബ്ലോക്ക് ഏഴിൽ ഭഗവതി റോഡിലെ ഷിജു-രജിത ദമ്പതികളുടെ വീടിനോട് ചേർന്ന ഷെഡാണ് കാട്ടാന തകർത്തത്.
ആന ഷെഡ് തകർക്കുമ്പോൾ ഷിജുവും രാജിതയും വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. വീടിനോട് ചേർന്ന് വിറക് ഉൾപ്പെടെ അത്യാവശ്യ സാധങ്ങൾ സൂക്ഷിക്കുന്നതിനായി നിർമിച്ച ഷെഡാണ് ആന തകർത്തത്. വെള്ളിയാഴ്ച ബ്ലോക്ക് ഏഴിലെ രണ്ട് വീടുകളുടെ ഷെഡ് ആന തകർത്തിരുന്നു.