സമ്പൂർണ ശുചിത്വ പ്രഖ്യാപനം
1533478
Sunday, March 16, 2025 5:34 AM IST
ശ്രീകണ്ഠപുരം: നഗരസഭ മാലിന്യമുക്ത നവകേരളം കർമ പരിപാടിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ സമ്പൂർണ ശുചിത്വ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ നിർവഹിച്ചു.
നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നസീമ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് ചെയർമാൻ കെ. ശിവദാസൻ, ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി. ചന്ദ്രാഗദൻ, കെ.സി. ജോസഫ് കൊന്നയ്ക്കൽ, ജോസഫിന, കൗൺസിലർ കെ.വി. ഗീത, നഗരസഭ ശുചിത്വ അംബാസിഡർ സദാനന്ദൻ ചേപ്പറമ്പ്, സിഡിഎസ് ചെയർപേഴ്സൺ എ. ഓമന എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ ശുചിത്വ അവാർഡുകൾ കരസ്ഥമാക്കിയ സ്ഥാപനങ്ങളെയും ദേശീയതലത്തിൽ കായിക മത്സരങ്ങളിൽ വിവിധ സ്വർണ മെഡലുകൾ വാങ്ങിയ ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂൾ കായിക അധ്യാപിക ജാസ്മിൻ എന്നിവരയും ചടങ്ങിൽ ആദരിച്ചു.