ഇസ്രയേൽ തീർഥാടന യാത്രയ്ക്ക് തിരക്കേറുന്നു
1533535
Sunday, March 16, 2025 6:22 AM IST
കണ്ണൂർ: ജൂബിലി വർഷത്തിൽ തലശേരി അതിരൂപതയുടെ പിൽഗ്രിം മിനിസ്ട്രിയായ മരിയൻ പിൽഗ്രിം മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ മേയ് നാലുവരെ ക്രമീകരിക്കുന്ന വിശുദ്ധനാട് തീർഥാടനത്തിന് ഇനി വളരെ ചുരുങ്ങിയ സീറ്റുകൾ മാത്രം.
ഏപ്രിൽ 23ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ആരംഭിക്കുന്ന യാത്ര മുതൽ ജോർദാൻ, ഇസ്രയേൽ, ഈജിപ്ത്, പലസ്തീൻ എന്നീ രാജ്യങ്ങളിലൂടെ 11 ദിവസത്തെ യാത്രയാണ് ക്രമീകരിക്കുന്നത്. ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും സംഭവങ്ങൾ നടന്ന സ്ഥലങ്ങളിലൂടെയുള്ള തീർഥാടനം ആത്മീയ ചൈതന്യത്തിൽ കൂടുതൽ വളരുന്നതിനും ബൈബിൾ കൂടുതൽ മനസിലാക്കുന്നതിനും സഹായിക്കുന്നതാണ്.
മോശ കാനാൻ ദേശം നോക്കികണ്ട നെബൊമല, ജോർദാനിലെ 1700 വർഷം പഴക്കമുള്ള മദബയിലെ ദേവാലയം, ഈശോ വളർന്ന നസ്രത്ത് പട്ടണം, ഈശോ ആദ്യ അദ്ഭുതം പ്രവർത്തിച്ച കാന, ഈശോ ജനിച്ച ബത്ലെഹേം പട്ടണം, ഈശോ പരസ്യജീവിതത്തിൽ ആയിരുന്നതായ വിവിധ സ്ഥലങ്ങൾ, ഒലിവുമല, സീയോൻ മല, ഓശാനവീഥി, കാൽവരി, ഉത്ഥാന ദേവാലയം തുടങ്ങിയ സ്ഥലങ്ങളോടൊപ്പം ജെറീക്കോ പട്ടണവും ചാവുകടലും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈജിപ്തിൽ പുരാതന ദേവാലയങ്ങളും പ്രത്യേകമായി തിരുക്കുടുംബം ഒളിവിൽ താമസിച്ച സ്ഥലത്തുള്ള ദേവാലയവും സീനായ്മലയും സന്ദർശിക്കുന്നുണ്ട്.
അനേകം വിശുദ്ധനാട് യാത്രകൾക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് വെള്ളരിങ്ങാട്ടിന്റെ നേതൃത്വത്തിലാണ് യാത്ര ക്രമീകരിക്കുന്നത്. ഇനിയുള്ള സീറ്റുകൾ ബുക്ക് ചെയ്യുന്നതിനായി 7306266198 എന്ന നമ്പറിൽ ബന്ധപ്പെടാം. മാർച്ച് 20ന് ബുക്കിംഗ് അവസാനിക്കും.