ഹോപ്പ് ഗ്രാമ കിറ്റ് വിതരണം ചെയ്തു
1534000
Tuesday, March 18, 2025 1:22 AM IST
ഉളിക്കൽ: ഇരിട്ടി ഐജിഎഫ്ജി കൂട്ടായ്മ കിടപ്പു രോഗികൾക്കായി ഒരുക്കിയ ഐജിഎഫ്ജി ഹോപ്പ് ഗ്രാമ എട്ടാം ഘട്ടം പ്രവർത്തനം ആരംഭിച്ചു.
നെല്ലിക്കാംപൊയിൽ ആർക്കി എപ്പിസ്കോപ്പൽ ഫോറോന വികാരി ഫാ.ജോസഫ് കവനാടി കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. പടിയൂർ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളി, നെല്ലിക്കാംപൊയിൽ അസി. വികാരി ഫാ. ജോർജ് കായാംകാട്ടിൽ, കൂട്ടായ്മയുടെ കോ- ഓർഡിനേറ്റർ വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ഷിന്റോ മൂക്കനോലി, സാരു ബെന്നി, സോഫിയ ഫെഡറിക് എന്നിവർ പങ്കെടുത്തു.
റിട്ട. സുപ്രീംകോർട്ട് ജസ്റ്റിസ് കുര്യൻ ജോസഫാണ് കൂട്ടായ്മയുടെ രക്ഷാധികാരി. ചെമ്പേരി മുതൽ ചുങ്കക്കുന്ന് വരെയുള്ള 30 ഓളം രോഗികൾക്കാണ് ഏകദേശം 5000 രൂപ വിലയുള്ള 50 ഡയപ്പർ, 50 അണ്ടർ പാഡ്, അഞ്ച് ബോക്സ് വെറ്റ് ടിഷ്യൂ, ഒരു ബോക്സ് ഗ്ലൗസ്, ആവശ്യക്കാർക്ക് യൂറിൻ ബാഗ്, കോട്ടൺ ഉൾപ്പെടെയുള്ള കിറ്റാണ് നിർധനരായ രോഗികൾക്ക് സൗജന്യമായി കൂട്ടായ്മ വീട്ടിലെത്തിച്ച് നൽകുന്നത്. എല്ലാ മാസവും കൂട്ടായ്മ കിറ്റ് എത്തിച്ച് നൽകുന്നുണ്ട്.