ലോറി കുടുങ്ങി: ഗതാഗതം തടസപ്പെട്ടു
1533488
Sunday, March 16, 2025 5:34 AM IST
മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ കൂറ്റൻ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുക ളോളം ഗതാഗതം മുടങ്ങി. ശനിയാഴ്ച രാവിലെ 11 ഓടെയാണ് ലോറി നിർമാണ പ്രവൃത്തി നടക്കുന്ന റോഡിൽ കുടുങ്ങിയത്. ഇതെ തുടർന്ന് നാലരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വൈകുന്നേരം 4.30 ഓടെ ക്രെയിൻ ഉപയോഗിച്ചാണ് ലോറി നീക്കിയത്. സാധനങ്ങൾ കയറ്റി വെള്ളിയാംപറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് റോഡിൽ കുടുങ്ങിയത്.