ചരക്കുലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
1533470
Sunday, March 16, 2025 5:34 AM IST
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ ചെറുതാഴം ഭാസ്കരൻപീടിക സ്റ്റോപ്പിസമീപം ചരക്കുലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശികളായ മേഹനൻ, അജയൻ എന്നിവർക്കാണ്പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10 ഓടെയാണ് അപകടം.
രാജസ്ഥാനിൽ നിന്നും ടൈൽസുമായി കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. കയറ്റിറക്കവും വളവുമുള്ള റോഡിൽ ലോറി പിറകോട്ട് വന്ന് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.