സംസ്ഥാന യൂത്ത് പാർലമെന്റ് മത്സരത്തിൽ കോഴിച്ചാൽ സ്കൂളിന് രണ്ടാം സ്ഥാനം
1534004
Tuesday, March 18, 2025 1:22 AM IST
ചെറുപുഴ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് മത്സരത്തിൽ കോഴിച്ചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. മത്സരത്തിൽ സ്കൂളിലെ വിവിധ വിഭാഗങ്ങളിലെ അൻപത് വിദ്യാർഥികളാണ് പങ്കെടുത്തത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ചരമോപചാരം, പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞ, ചോദ്യോത്തര വേള, അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം, നിയമ നിർമാണം എന്നിവയാണ് ഒന്നര മണിക്കൂർ നീണ്ട പരിപാടിയിൽ വിദ്യാർഥികൾ അവതരിപ്പിച്ചത്. രാഷ്ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ വിവിധ റോളുകൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ മാത്യു ജോസഫാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്.