നേതൃത്വ പരിശീലന ക്ലാസ് നടത്തി
1533043
Saturday, March 15, 2025 1:57 AM IST
പൈസക്കരി: സുവർണ ജൂബിലിയുടെ ഭാഗമായി അപ്പസ്തോലിക് ഒബ്ലെയേഴ്സ് (എഒ) സിസ്റ്റർമാർ പൈസക്കരി ഫൊറോനയിലെ വിവിധ സംഘടനാ നേതാക്കൾക്കും സൺഡേ സ്കൂൾ അധ്യാപകർക്കുമായി നേതൃത്വ പരിശീലന ക്ലാസ് നടത്തി. "പ്രത്യാശ നിർഭരമായ നേതൃത്വ പരിശീലനം' എന്ന പേരിൽ സംഘടിപ്പിച്ച ക്ലാസ് പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു.
അപ്പസ്തോലിക് ഒബ്ലെയേഴ്സ് നാഷണൽ കൗൺസിൽ മെംബർ സിസ്റ്റർ സുജ എഒ ക്ലാസ് നയിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ മോളിയമ്മ എഒ, ഇടവക കോ-ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.