ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് വാ​ർ​ഷി​ക പ​ക്ഷി ക​ണ​ക്കെ​ടു​പ്പി​ന് തു​ട​ക്ക​മാ​യി. വ​ള​യ​ഞ്ചാ​ൽ ഡോ​ർ​മെ​റ്റ​റി​യി​ൽ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യാ രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ സ​ർ​വേ അ​വ​ലോ​ക​നം ചെ​യ്ത് പ്ര​ശ​സ്ത പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ സ​ത്യ​ൻ മേ​പ്പ​യ്യൂ​രും പ​ക്ഷി ക​ണ​ക്കെ​ടു​പ്പി​ലെ രീ​തി​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് ഡോ. ​റോ​ഷ്നാ​ഥ് ര​മേ​ശും ക്ലാ​സെ​ടു​ത്തു.
സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും മു​പ്പ​ത്തി​യ​ഞ്ചോ​ളം പ​ക്ഷി​നി​രീ​ക്ഷ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന സ​ർ​വേ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് സ​മാ​പി​ക്കും.