എംവിആർ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഹരി വിരുദ്ധ ക്ലബ്
1533698
Monday, March 17, 2025 1:07 AM IST
പാപ്പിനിശേരി: "ജീവിതത്തെ മുറുകെപ്പിടിക്കൂ, ലഹരിയെ അകറ്റി നിർത്തൂ' എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശേരി എംവിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തനമാരംഭിച്ചു.
പാപ്പിനിശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എംവിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ് ചെയർമാൻ പ്രഫ. ഇ. കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. കെ.പി. സംഗീത് അധ്യക്ഷത വഹിച്ചു.
പാപ്പിനിശേരി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടെർ പി.എം.കെ. സജിത്കുമാർ ലഹരിവിരുദ്ധ ക്ലാസെടുത്തു.
ഡോ. കെ. ഷിംന, കെ. വൈഷ്ണവ് ശശി. പാപ്പിനിശേരി പഞ്ചായത്ത് വുമൺ ഫെസിലിറ്റേറ്റർ ലിഷ സെലിറ്റ ഏബ്രഹാം, എസ്. ശുഭ എന്നിവർ പ്രസംഗിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രഫ. എ. ശരണ്യയാണ് ക്ലബ് കോ-ഓർഡിനേറ്റർ. പഞ്ചായത്ത്, എക്സൈസ്, പോലീസ്, പൊതുജനങ്ങൾ, വിദ്യാർഥി വോളന്റിയർമാർ എന്നിവരുടെ സഹകരണത്തോടെ ലഹരിക്കെതിരെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.