ബജറ്റ്: ഉളിക്കലിൽ നിർമാണ പുനരുദ്ധാരണ മേഖലയ്ക്ക് മുൻതൂക്കം
1534001
Tuesday, March 18, 2025 1:22 AM IST
ഉളിക്കൽ: ഭവന നിർമാണ പുനരുദ്ധാരണ മേഖലയ്ക്ക് മുൻ തുക്കം നൽകി ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 51,07,92,180 രൂപ വരവും 50,95,07,200 രൂപ ചെലവും 54,44,700 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് സമീറ പള്ളിപാത്ത് അവതരിപ്പിച്ചു. ശൂചിത്യ ഗ്രാമം പദ്ധതി വഴി പഞ്ചായത്തിലെ വീടുകളിൽ മാലിന്യങ്ങൾ തരം തിരിച്ച് സുക്ഷിക്കുന്നതിന് ആവശ്യമായ ബക്കറ്റുകൾ നൽകുന്നതിന് രണ്ടുകോടി, സുഗന്ധ ഗ്രാം പദ്ധിതിക്ക് രണ്ടുകോടി, ഭവന നിർമാണ പുനരുദ്ധാരണ മേഖലയ്ക്ക് 3.15കോടി, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസത്തിന് 2.48 കോടി , സേവന മേഖലയിൽ കുട്ടികൾ, ഭിന്നശേഷിക്കർ വയോജനങ്ങൾ, സ്ത്രീകൾ ഉൾപ്പെടെ 1.24കോടി, ആരോഗ്യം, റോഡ്, സ്റ്റേഡിയം, മാലിന്യ സംസ്കരണം ,കുടിവെള്ളം എന്നിങ്ങനെ വിവിധ മേഖലകൾക്കും പണം വകയിരുത്തിയിരിത്തി യിട്ടുണ്ട്.
പ്രസിഡന്റ് പി.സി. ഷാജിയുടെ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഒ.വി. ഷാജു, അഷ്റഫ് പാലിശേരി, അംഗങ്ങളായ മാത്യു ഐസക്, ടോമി ജോസഫ്, ആയിഷ ഇബ്രാഹിം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ജെ.ജോർജ്, സെക്രട്ടറി പി.എസ്. മനോജൻ എന്നിവർ പ്രസംഗിച്ചു.